കു​വൈ​റ്റ് സി​റ്റി: റം​സാ​നി​ൽ സ്നേ​ഹ​വും ക​രു​ണ​യു​മാ​യി പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളെ ചേ​ർ​ത്ത് നി​ർ​ത്താ​ൻ ഓ​വ​ർ​സീ​സ് എ​ൻ​സി​പി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഖൈ​ത്താ​നി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി ബാ​ബു ഫ്രാ​ൻ​സീ​സ്, ഓ​വ​ർ​സീ​സ് എ​ൻസി​പി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ, കു​വൈ​റ്റ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​രു​ൾ രാ​ജ്, ര​തീ​ഷ് വ​ർ​ക്ക​ല, വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, സ​ണ്ണി മി​റാ​ൻ​ഡ, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം സൂ​ര​ജ് പോ​ണ​ത്ത്, ഫ​ഹ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.