പാസ് ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Wednesday, March 19, 2025 1:12 PM IST
ദോഹ: ഖത്തറിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പാസ് ഖത്തർ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ലധികം പേർ സംബന്ധിച്ചു. പൂനൂർ ഹെൽത്ത് കെയർ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ സംഗമം ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വച്ച് ഖത്തറിൽ ട്യൂട്ടറിംഗ് മേഖലയിൽ ഒന്നര പതിറ്റാണ്ട് പിന്നിട്ട ഖത്തർ എജുക്കേഷൻ സെന്റ്ർ ഡയറക്ടർ മൻസിബ് ഇബ്രാഹിമിന് ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ഡോ. വി.ഒ.ടി. അബ്ദുറഹിമാൻ, ജോ ജമാൽ, സി.പി. സംശീർ, സൈഫുദ്ദീൻ വെങ്ങളത്ത്, ഡോ. ആരിഫ്, അസീസ് ഹാജി, താലിസ് മാസ്റ്റർ, ഷൗക്കത്ത് കിനാലൂർ, കെ.പി. ബഷീർ ഹാജി എന്നിവർ സംസാരിച്ചു.
പാസ് ഖത്തർ പ്രസിഡന്റ് കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിക് ഹാഫില നന്ദിയും പറഞ്ഞു.