ദമാം ഐസിഎഫിന് പുതിയ നേതൃത്വം
കെ.ടി. മുസ്തഫ പെരുവള്ളൂർ
Wednesday, March 26, 2025 7:50 AM IST
ദമാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർലാഷണൽ തലത്തിൽ "തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ദമാം റീജണിലിന് 2025-26 വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
സയിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെൻട്രൽ മുഹമ്മദ് അമാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി. അഷ്റഫ് പട്ടുവം, അൻവർ കളറോഡ്, അബ്ദുന്നാസർ മസ്താൻമുക്ക് , റാഷിദ് കോഴിക്കോട് എന്നിവർ അനുമോദന പ്രഭാഷണം നടത്തി.
സെൻട്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാൻസ് സെക്രട്ടറി അഹ്മദ് നിസാമി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഹ്മദ് നിസാമി (പ്രസിഡന്റ്), അബ്ബാസ് തെന്നല (ജനറൽ സെക്രട്ടറി), സക്കീർ ഹുസൈൻ മാന്നാർ (ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി(ഡെപ്യൂട്ടി പ്രസിഡന്റുമാർ).
വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാർ; മുനീർ തോട്ടട (സംഘടന & ട്രെയിനിംഗ്), ജാഫർ സാദിഖ് (അഡ്മിൻ & ഐടി), മുസ്തഫ മുക്കൂട് (പിആർ & മീഡിയ), അബ്ദുൽമജീദ് ചങ്ങനാശേരി (തസ്കിയ്യ), അൻവർ തഴവ (വുമൺ എംപവർമെന്റ്), അഷ്റഫ് ചാപ്പനങ്ങാടി(ഹാർമണി & എമിനെൻസ്),
ഹംസ സഅദി (നോളേജ്), അർഷദ് എടയന്നൂർ (മോറൽ എഡ്യൂക്കേഷൻ), അഹ്മദ് തോട്ടട (വെൽഫയർ & സർവീസ്), അബ്ദുൽഖാദർ സഅദി കൊറ്റുമ്പ (പബ്ലിക്കേഷൻ), ഹസൻ സഖാഫി ചിയ്യൂർ (എക്കണോമിക്സ്).
രണ്ടുമാസമായി നടത്തിവരുന്ന റീകണക്ടിൻറെ ഭാഗമായി 34 യൂണിറ്റുകളുടെയും ഏഴ് ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജണൽ കമ്മിറ്റി നിലവിൽ വന്നത്.