റി​യാ​ദ്: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​ക​ളും സി​പി​എം സ്ഥാ​പ​ക നേ​താ​ക്ക​ളു​മാ​യി​രു​ന്ന ഇ​.എം.​എ​സ്. ​നമ്പൂതിരിപ്പാടിനെയും എ.കെ. ഗോപാലനെയും അ​നു​സ്മ​രിച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഫി​റോ​ഷ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി പ്ര​സി​ഡ​ന്‍റു​മാ​യ സെ​ബി​ൻ ഇ​ക്ബാ​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.


കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബ കൂ​വോ​ട്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, റോ​ദ ഏ​റി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, കേ​ളി വൈ​സ് പ്ര​സി​ഡന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മിറ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് എ​ന്നി​വ​ർ നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു.