തി​രു​വ​ന​ന്ത​പു​രം: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി നോ​ർ​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രോ​ജ​ക്ട് ഫോ​ർ റി​ട്ടേ​ണ്‍​ഡ് എ​മി​ഗ്ര​ന്‍റ്സ് (എ​ൻ​ഡി​പ്രേം) പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി പ്ര​കാ​രം 30 ല​ക്ഷം വ​രെ​യു​ള്ള സം​രം​ഭ​ക പ​ദ്ധ​തി​ക​ൾ​ക്കു 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്സി​ഡി ന​ൽ​കു​ന്നു​ണ്ട്. പ​ര​മാ​വ​ധി മൂ​ന്നു ല​ക്ഷം വ​രെ നാ​ലു ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി​യി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 19 ബാ​ങ്കിം​ഗ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ 7000 കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​വ​നം ല​ഭി​ക്കും.

2016 ഏ​പ്രി​ൽ മു​ത​ൽ 2021 വ​രെ 6151 സം​രം​ഭ​ങ്ങ​ളും 2021 ഏ​പ്രി​ൽ മു​ത​ൽ 2025 മാ​ർ​ച്ച് 10 വ​രെ 4375 അ​ധി​കം പ്ര​വാ​സി സം​രം​ഭ​ങ്ങ​ളും ആ​കെ 10,526 സം​രം​ഭ​ങ്ങ​ൾ എ​ൻ​ഡി​പ്രേം പ​ദ്ധ​തി വ​ഴി ആ​രം​ഭി​ച്ചു. ഇ​തി​ലൂ​ടെ മൂ​ല​ധ​ന സ​ബ്സി​ഡി ഇ​ന​ത്തി​ൽ 90.35 കോ​ടി​യും പ​ലി​ശ സ​ബ്സി​ഡി ഇ​ന​ത്തി​ൽ 16.06 കോ​ടി​യും ആ​കെ 106.38 കോ​ടി രൂ​പ സ​ബ്സി​ഡി ന​ൽ​കി.

വി​ദേ​ശ തൊ​ഴി​ൽ ത​ട്ടി​പ്പു ത​ട​യു​ന്ന​തി​ന് ഒ​ട്ടേ​റെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ലു​ൾ​പ്പെ​ട്ട ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച അം​ഗ​ത്തി​ന് അം​ഗ​ത്വ കാ​ല​യ​ള​വി​ൽ 50,000 രൂ​പ എ​ന്ന പ​രി​ധി വ​ച്ച് ചി​കി​ത്സാ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.


വി​ദേ​ശ​ത്തു വീ​ട്ടു​ജോ​ലി​ക്കു പോ​കു​ന്ന​വ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ന്ന്

വി​ദേ​ശ​ത്തു വീ​ട്ടു​ജോ​ലി​ക്കു പോ​കു​ന്ന​വ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​തു ഗൗ​ര​വ​മാ​യാ​ണു സ​ർ​ക്കാ​ർ കാ​ണു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​തി​ന് ഏ​റ്റ​വും ന​ല്ല പ​രി​ഹാ​രം വി​ദേ​ശ​ത്തു ജോ​ലി​ക്കു ചെ​ല്ലു​ന്ന​വ​ർ​ക്ക് എം​ബ​സി മു​ഖേ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന​താ​ണ്. എ​വി​ടെ​യാ​ണോ തൊ​ഴി​ൽ ചെ​യ്യേ​ണ്ട​ത് ആ ​തൊ​ഴി​ലു​ട​മ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൊ​ഴി​ലാ​ളി​യെ സ്വീ​ക​രി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​വ​ണം.

ത​ന്മൂ​ലം മ​റ്റു ത​ട്ടി​പ്പു​ക​ളി​ൽ പെ​ടു​ക​യോ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ​യോ വ​രു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​വും.