നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശി യുഎഇയില്‍ മരിച്ചു
Tuesday, March 25, 2025 11:59 AM IST
കോട്ടയം: ഏന്തയാര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലിപ്പറമ്പില്‍ കുഞ്ഞലവി - ആമിന ദമ്പതികളുടെ മകന് സാജിദ്(41) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുനാള് ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു.
കബറടക്കം പിന്നീട്. ഭാര്യ റാബിയ. മക്കള്‍: മുഹമ്മദ് അദ്നാന്, ഹംന ഫാത്തിമ.