ബഹറിനിൽ വാഹനാപകടം; മലയാളി വിദ്യാർഥി മരിച്ചു
Monday, March 17, 2025 3:09 PM IST
മനാമ: ബഹറിനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊല്ലം മുഖത്തല സ്വദേശിയും ബഹറിൻ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകൻ മുഹമ്മദ് സയ്യീദ്(14) ആണ് മരിച്ചത്.
ഇന്ത്യൻ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞദിവസം രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത്.
മൃതദേഹം കിംഗ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.