റംസാനിൽ തടവുകാർക്ക് യുഎഇയിൽ പൊതുമാപ്പ്
Friday, March 28, 2025 1:17 PM IST
അബുദാബി: റംസാനിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 1,518 തടവുകാർക്കു പൊതുമാപ്പ് നൽകി യുഎഇ. പൊതുമാപ്പ് നൽകിയവരിൽ 500ലധികം ഇന്ത്യൻ പൗരന്മാരുമുണ്ട്.
റംസാൻ പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടതിനെത്തുടർന്ന് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണു മാപ്പ് നൽകിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ റംസാനിലും തടവുകാർക്ക് പൊതുമാപ്പ് നൽകാറുണ്ട്. ജയിലിൽ കഴിയുന്നവർക്ക് ജീവിതത്തിലേക്കു തിരികെവരാനും കുടുംബവുമായി ഒത്തുചേരാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമാപ്പ് നൽകുന്നതെന്ന് ദുബായി അറ്റോർണി ജനറൽ ചാൻസലർ ഇസാം ഇസ അൽ ഹുമൈദാൻ പറഞ്ഞു.