സൗദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Tuesday, March 18, 2025 12:42 PM IST
റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ സ്വദേശി മാവുളി വീട്ടില്‍ കൃഷ്ണന്(50) ആണ് മരിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന കൃഷ്ണന് റിയാദിലെ ഷുമൈസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ് ഹൃദയാഘാതം ഉണ്ടായത്.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 30 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ കൃഷ്ണന് കഴിഞ്ഞ 10 വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ പരേതരായ ചന്ദുവിന്റെയും മാണിയുടെയും മകനാണ്. ഭാര്യ: വിനീത. മക്കള്‍: അഖില്‍, അതുല്‍, അബിന്‍, അമേയ.