റംസാനിൽ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് സലാം പാപ്പിനിശേരി
Monday, March 24, 2025 10:07 AM IST
ഫുജൈറ: റംസാൻ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിയും യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒയുമായ സലാം പാപ്പിനിശേരി പങ്കെടുത്തു.
ഫുജൈറ രാജകൊട്ടാരത്തിൽ വച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റംസാൻ ആശംസകൾ അറിയിച്ചെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.
രാജകീയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.