ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Tuesday, March 18, 2025 11:29 AM IST
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്ററുമായി സഹകരിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ ഇഫ്ത്വാർ സംഗമം സംഘടിപ്പിച്ചു. വക്ര ഇഫ്താർ ടെന്റിൽ നടന്ന സംഗമത്തിൽ സ്ത്രീകളടക്കം തൊള്ളായിരത്തിലധികം പേർ പങ്കെടുത്തു.
റംസാനിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉമർ ഫൈസി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. റംസാന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാനും ഭയഭക്തിയിലൂടെയും സൂക്ഷ്മതയിലൂടെയും ജീവിത വിശുദ്ധി നിലനിർത്താനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ബിൻ സൈദ് ഇസ്ലാമിക് സെന്റർ പ്രതിനിധി അബ്ദുറഷീദ് മൗലവി അജ്മൽ ഫൗസാൻ, ക്യുകെഐസി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജന: സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി എന്നിവർ സംസാരിച്ചു.