പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
Wednesday, March 26, 2025 1:41 PM IST
കുവൈറ്റ് സിറ്റി: റംസാൻ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് സ്ത്രീ തൊഴിലാളികൾക്കായി പ്രവാസി ലീഗൽ സെൽ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, വനിത വിഭാഗം ഇന്റർനാഷണൽ കോഓർഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവർ നേതൃത്വം നൽകി.