കബദിൽ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐഎംസിസി കുവൈറ്റ്
അബ്ദുല്ല നാലുപുരയിൽ
Tuesday, March 18, 2025 5:06 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബദിൽ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഐഎംസിസി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ നിരവധി വർഷങ്ങളിലായി ഐഎംസിസി ഇഫ്താർ ഇവർക്കിടയിൽ നടത്തുന്നുണ്ട്.
ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തു എല്ലാവരിലും റംസാൻ സന്ദേശം എത്തിക്കുക എന്നതും ഏറ്റവും അത്യാവശ്യക്കാരിലേക്ക് നോമ്പ് തുറ വിഭവങ്ങൾ എത്തിക്കുക എന്നതുമാണ് ഇത്തരം സംഗമം കൊണ്ട് ഉദേശിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐഎംസിസി ജിസിസി കമ്മിറ്റി രക്ഷാധികാരിയും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ പറഞ്ഞു.
പ്രസിഡന്റ് ഹമീദ് മധൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ മുനവ്വർ മുഹമ്മദ് റംസാൻ സന്ദേശം നൽകി.

കുടുംബത്തും ജോലി സ്ഥലത്തും സമൂഹത്തിലും ദേഷ്യത്തെ നിയന്ത്രിക്കാനും മനസിനെയും ശരീരത്തെയും സംസ്കരിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പിലൂടെ ഉണ്ടാവുന്നതെന്നും ആ രീതിയിലേക്ക് മാറാൻ നമുക്ക് സാധിക്കണമെന്നും മുനവ്വർ പറഞ്ഞു.
മുനീർ കുണിയ, ശ്രീനിവാസൻ, സലിം പൊന്നാനി, കബീർ തളങ്കര, സിദ്ദിഖ് ശർഖി, അസീസ് തളങ്കര, സുരേന്ദ്രൻ മൂങ്ങോത് , പ്രശാന്ത് നാരായണൻ, പുഷ്പരാജൻ, അബ്ദു കടവത്, ഹാരിസ് മുട്ടുംതല, ഹസൻ ബല്ല, ഫായിസ് ബേക്കൽ,
റഹീം ആരിക്കാടി, സത്താർ കൊളവയൽ, അൻസാർ ഓർച്ച, കുതുബ്, നവാസ് പള്ളിക്കൽ, സിറാജ് പാലക്കി, തുടങ്ങിയവർ സംസാരിച്ചു. എ.ആർ. അബൂബക്കർ സ്വാഗതവും മുനീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.