സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കബറടക്കി
Saturday, March 22, 2025 5:10 PM IST
ഹഫർ അൽ ബാത്ത്: സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദിന്റെ(40) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഹഫറിൽ കബറടക്കി. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഹഫർ അൽ ബാത്തിനിൽനിന്നും റഫയിലേക്ക് ട്രക്കിൽ ലോഡുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന ട്രക്ക് തെന്നി മാറി ഷാഹുലിന്റെ ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാഹുൽ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുഹമ്മദ് ഇബ്രാഹിം - ബൈറോസ് ബീഗം ദന്പതികളുടെ മകനാണ്. ഭാര്യ: ബിസ്മി നിഹാര, മക്കൾ: അഫ്സാന, അനാബിയ, മുഹമ്മദ്. ഹഫർബാത്ത്.