ആയിരത്തിഅഞ്ഞൂറിലേറെ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അബുദാബി സംസ്കാരികവേദി
അനിൽ സി. ഇടിക്കുള
Friday, March 21, 2025 6:23 AM IST
അബുദാബി: തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്കാരകവേദി ഒരുക്കിയ ഇഫ്താർ വിരുന്നു റംസാൻ മാസത്തെ നവ്യാനുഭവമായി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ് തുടങ്ങി നിരവധി രാജ്യക്കാരായ ആയിരത്തിഅഞ്ഞൂറിലേറെ പേരാണ് മുസ്സഫയിലെ ലേബർ ക്യാമ്പിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തത്. ഇത് പതിനാറാം തവണയാണ് അബുദാബി സാംസ്കാരിക വേദി പ്രവർത്തകർ തൊഴിലാളികൾക്കായുള്ള ഇഫ്താർ ഒരുക്കുന്നത്.
ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ട്രഷറർ യാസിർ അറാഫത്ത്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യുസഫ്, സമാജം കോഓർഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ തുടങ്ങി വിവിധ സംഘടന നേതാക്കൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
അബുദാബി സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി അനൂപ് നമ്പ്യാർ, വർക്കിംഗ് പ്രസിഡന്റ് റോയ്സ് ജോർജ്, സെക്രട്ടറി ബിമൽകുമാർ, ട്രഷറർ മുജീബ് അബ്ദുൾ സലാം, സിന്ധു ലാലി, പ്രെംലാൻഡ് എം.ഡി. ഷാനവാസ് മാധവൻ തുടങ്ങിയവർ സംഗമത്തിനു നേതൃത്വം നൽകി.