പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖല കമ്മിറ്റി
Friday, March 28, 2025 12:35 PM IST
തുഗ്ബ: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായി ആഘോഷം മാറി.
തുഗ്ബ ബഗ്ലഫ് സനയ്യയിൽ ഉള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
ഇഫ്താർ സംഗമ പരിപാടികൾക്ക് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, സന്തോഷ്, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു, സുറുമി നസീം, നിഷാം, പ്രിജി കൊല്ലം, അനീഷ കലാം, സിറാജ്, അബൂബക്കർ,
ഉണ്ണി, പോൾസൺ, നിസാർ കരുനാഗപ്പള്ളി, പ്രതീഷ്, ബിജു വർക്കി, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, റഷീദ് കൊല്ലം, അക്ബർ ഷാ,ഹിദായത്തുള്ള, നൈനാർ, രാജൻ, അഷ്റഫ്, നിയാസ്, ഷിജിൽ എന്നിവർ നേതൃത്വം നൽകി.