മലയാളി യുവതി യുകെയിൽ പനി ബാധിച്ച് മരിച്ചു
Wednesday, March 19, 2025 5:11 PM IST
നോർത്താംപ്ടൺ: യുകെയിൽ വയനാട് സ്വദേശിനി പനി ബാധിച്ച് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി അമൽ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമൽ(29) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് അഞ്ജുവിനെ പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരവേയാണ് അന്ത്യം സംഭവിച്ചത്.
നോർത്താംപ്ടണിലെ വില്ലിംഗ്ബ്രോയിൽ കുടുംബമായി താമസിച്ചുവരികയായിരുന്നു. അഞ്ചു വർഷം മുൻപ് പഠനത്തിനായിയാണ് അഞ്ജു വിദ്യാർഥി വീസയിൽ യുകെയിലെത്തിയത്.
വയനാട് പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ് - സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി: ആശ.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.