അയർലൻഡിൽ ഫാ. സാംസൺ ക്രിസ്റ്റി നയിക്കുന്ന ബൈബിൾ കൺവൻഷൻ മേയ് 31 മുതൽ
ജെയ്സൺ കിഴക്കയിൽ
Wednesday, March 19, 2025 12:34 PM IST
ഡബ്ലിൻ: ദ്രോഹഡയിൽ ഫാ. സാംസൺ ക്രിസ്റ്റി പിഡിഎം നയിക്കുന്ന ബൈബിൾ കൺവൻഷൻ മേയ് 31ന് ആരംഭിക്കും. അയർലൻഡിലെ എഎഫ്സിഎമ്മിന്റെ നേതൃത്വത്തിൽ ദ്രോഗഡയിലെ സീറോമലബാർ കമ്യൂണിറ്റിയുമായി ചേർന്ന് ഒരുക്കുന്ന ബൈബിൾ കൺവൻഷൻ "അഭിഷേകാഗ്നി' മേയ് 31, ജൂൺ 1, 2 തീയതികളിൽ നടക്കും.
കൗണ്ടി ലൗത്തിൽ തെർമോൺഫെക്കിൻ സെന്റ് ഫെച്ചിൻസ് ജിഎഎ ഹാളിലാണ് മൂന്നു ദിവസത്തെ കൺവൻഷൻ നടക്കുക. രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
വചനശുശ്രൂഷയിലേക്കു അയർലൻഡിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: നവീൻ മാത്യു - 08925 07409, ഷിബു കുരുവിള - 08777 40812, ഫാ. സിജോ - 08948 84733.