ബ്ലാക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ
ജെയ്സൺ കിഴക്കയിൽ
Wednesday, March 19, 2025 5:56 AM IST
ഡബ്ലിൻ: ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജൽസ് ദേവാലയത്തിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ബുധനാഴ്ച നടക്കും. ഇടവകയുടെ മധ്യസ്ഥനും കുടുംബങ്ങളുടെ കാവൽപിതാവുമായ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി ദേവാലയത്തിൽ ഈ മാസം 16 മുതൽ കുർബാന, നൊവേന എന്നിവ നടന്നുവരികയാണ് .
തിരുനാൾ ദിനം ബുധനാഴ്ച രാത്രി ഏഴിന് ആഘോഷമായ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച എന്നിവ ഉണ്ടായിരിക്കും. വി കുർബാനയ്ക്കും മറ്റു തിരുകർമങ്ങൾക്കും ഫാ. ബൈജു കണ്ണമ്പിള്ളി, ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. പ്രിയേഷ് പുതുശേരി എന്നിവർ കാർമികത്വം വഹിക്കും.
തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് യൗസേപ്പിതാവിന്റെ മാധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി വികാരി ഫാ. ബൈജു കണ്ണമ്പിള്ളി അറിയിച്ചു.
തിരുനാൾ ദിവസം ജോസഫ് നാമധാരികൾക്ക് കാഴ്ചവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.