റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റിൽ വരദാന ധ്യാനം മാർച്ച് 21 മുതൽ
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, March 18, 2025 10:53 PM IST
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ താമസിച്ചുള്ള ’വരദാന അഭിഷേക ധ്യാനം’ മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, ജയിംസ്കുട്ടി ചമ്പക്കുളം എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും.
വിൻസൻഷ്യൽ സഭാ സമൂഹം വിശുദ്ധ വാരാചരണത്തിന് മുന്നോടിയായാണ് ധ്യാനം ഒരുക്കുന്നത്. മാർച്ച് 21 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ധ്യാനം 23 ന് വൈകുന്നേരം 4 മണിക്ക് സമാപിക്കും. ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്ടർമാരായ ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, ജയിംസ് ചമ്പക്കുളം എന്നിവർ സംയുക്തമായിട്ടാവും ധ്യാനം നയിക്കുക.
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 20 ന് വൈകുന്നേരം താമസവും ഭക്ഷണവും ഒരുക്കുന്നതാണ്. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.
സ്ഥലം: ഡിവൈൻ റിട്രീറ്റ് സെന്‍റർ, സെന്‍റ് ആഗസ്റ്റിൻസ് ആബി, റാംസ്ഗേറ്റ്, കെന്റ്, CT11 ജഅഫോൺ: +447474787870ഇമെയിൽ: [email protected] വെബ്സൈറ്റ്: www.divineuk.org