അയർലൻഡിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ഇരുനൂറിലേറെപ്പേർ പിടിയിൽ
ജെയ്സൺ കിഴക്കയിൽ
Wednesday, March 19, 2025 12:47 PM IST
ഡബ്ലിൻ: സെന്റ് പാട്രിക്സ് അവധിക്കാല വാരാന്ത്യത്തിൽ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ വാഹനമോടിച്ച 214 പേരെ പിടികൂടി. രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്.
അയായിരത്തോളം ബ്രെത്ത് ടെസ്റ്റുകളിൽ നിന്നുമാണ് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രത്യേകം സ്ക്വഡുകൾ രൂപീകരിച്ചാണ് വ്യാപക പരിശോധന നടത്തിയത്.

ഇവർക്ക് പുറമെ അമിത വേഗതയെടുത്ത 2650 പേരെയും 125 അണ് അകക്കമ്പനീഡ് ലേനർ ഡ്രൈവർമാരെയും സീറ്റ്ബെൽറ്റ് ധരിക്കാത്ത 62 പേരെയും മൊബൈൽ ഫോൺ ഉപയോഗിച്ച 285 പേരെയും കണ്ടെത്തി പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും.