കോരു ഗംഗാധരന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച
അപ്പച്ചൻ കണ്ണൻചിറ
Friday, March 7, 2025 4:23 PM IST
ന്യൂഹാം: കോരു ഗംഗാധരന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8.30ന് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ നടക്കും. തുടർന്ന് സിറ്റി ഓഫ് ലണ്ടൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
കഴിഞ്ഞ മാസം 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് കോരു ഗംഗാധരൻ അന്തരിച്ചത്. മലേഷ്യയിൽ നിന്നും ലണ്ടനിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ലണ്ടനിലെ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
മലേഷ്യയിൽ ബോയ്സ് സ്കൗട്ടിൽ സജീവ അംഗമായിരുന്ന ഗംഗാധരൻ, ലണ്ടനിലും സ്കൗട്ടിന് പ്രോത്സാഹനം നൽകി. സാഹിത്യ രംഗത്തും അദ്ദേഹം സംഭാവനകൾ നൽകി. ന്യൂഹാം കൗൺസിൽ മുൻ സിവിക് മേയറും കൗൺസിലറും പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ഓമന ഗംഗാധരനാണ് ഭാര്യ.
ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. മക്കൾ: കാർത്തിക, കണ്ണൻ ഗംഗാധരൻ, മരുമകൻ: ഡോ. സൂരജ്, ചെറുമകൻ: അഡ്വ. അതുൽ സൂരജ്.
അന്ത്യോപചാര കർമങ്ങളിലും പൊതുദർശനത്തിലും പങ്കെടുക്കാൻ എത്തുന്നവർ റീത്തുകളും പൂക്കളും കൊണ്ടുവരരുതെന്നും പരേതന്റെ താത്പര്യപ്രകാരം സ്കൗട്ട് ന്യൂഹാം, ഡിമെൻഷ്യ യുകെ എന്നീ സംഘടനകൾക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.
സംസ്കാരത്തിന് ശേഷം ബ്ലാക്ക് ഹാൾ സ്വാമി നാരായൺ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ലഘുഭക്ഷണത്തിൽ പങ്കെടുക്കണമെന്നും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.