ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അയർലൻഡിൽ കുർബാന അർപ്പിക്കും
ജെയ്സൺ കിഴക്കയിൽ
Saturday, March 15, 2025 4:33 PM IST
ഡബ്ലിൻ: ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അയർലൻഡിൽ ചൊവ്വാഴ്ച (മാർച്ച് 18) വിശുദ്ധ കുർബാന അർപ്പിക്കും. ഗാൾവേയിൽ(H91X028) മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന കുർബാനയ്ക്കും ആദ്യകുർബാന ശുശ്രൂഷയ്ക്കും മലങ്കര മാർത്തോമ്മാ സുറിയാനി സഭ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രസനാധിപൻ റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
ഗാൾവേയിലെ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകളിൽ വികാരിയായ റവ. ഫാ. വർഗീസ് കോശി, റവ. ഫാ. സ്റ്റാൻലി മാത്യു ജോൺ (ഡബ്ലിൻ സൗത്ത് എംടിസി വികാരി), ബിഷപ് സെക്രട്ടറി റവ. ഫാ. സുബിൻ മാത്യു പാറയിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
എല്ലാ പ്രിയപ്പെട്ട വിശ്വാസികളുടെയും സാന്നിധ്യവും പ്രാർഥനയും സാദരം ക്ഷണിച്ചു കൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. വർഗീസ് കോശി (വികാരി), കോശി ജോർജ് (സെക്രട്ടറി) - 0892790445, ജോർജ് തോമസ് (ട്രഷറർ) - 0879789378.