ശിവഭക്തിഗാനം "മഹാദേവാ ഞാനറിഞ്ഞീലാ’ റിലീസ് ചെയ്തു
ജോസ് കുമ്പിളുവേലിൽ
Wednesday, March 19, 2025 12:02 AM IST
ഡബ്ലിൻ: ശിവരാത്രി ദിനത്തില്‍, ഐറിഷ് മലയാളിയും പത്രപ്രവര്‍ത്തകനുമായ കെ. അനില്‍കുമാര്‍ തയാറാക്കിയ ശിവഭക്തിഗാനം "മഹാദേവാ ഞാനറിഞ്ഞീലാ’ യുട്യൂബിലൂടെ റിലീസ് ചെയ്തു.
അനില്‍കുമാറിന്റെ വരികള്‍ക്ക് സംഗീതജ്ഞന് എന്‍.യു. സഞ്ജയ് ശിവ സംഗീതം നല്കി അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തില്‍ ഭഗവാന് ഒരു ഗാനാര്‍ച്ചനയായാണ് കോട്ടയം സ്വദേശിയായ അനില്‍കുമാര്‍ ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.
കെ.പി. പ്രസാദിന്റെ സംവിധാനത്തില്‍ ഒരു അനുഭവകഥയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ജയകൃഷ്ണന് റെഡ് മൂവീസാണ് നിര്‍വഹിച്ചിരിക്കുന്നത്.
ആല്‍ബത്തില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് സഞ്ജയ് ശിവയും, ഗുരുവന്ദിതയും സോമശേഖരന്‍ നായരുമാണ്. ആര്‍ട്ട് ആൻഡ് മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, കാമ അസോസിയേറ്റ് പ്രീതീഷുമാണ്.