"ഭാവഗീതം' മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് 15ന്
അപ്പച്ചൻ കണ്ണഞ്ചിറ
Saturday, March 15, 2025 6:30 AM IST
പൂൾ: പി. ജയചന്ദ്രന് "മഴവിൽ സംഗീതം' സംഗീതാർച്ചന അർപ്പിക്കുന്നു. യുകെയിലെ പ്രശസ്ത ഗായകർ പങ്കുചേരുന്ന മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നെറ്റ്. മഴവിൽ സംഗീതം ഫ്ളാഷ് മ്യൂസിക്കൽ നൈറ്റിന് വേദിയാവുക പൂളിലുള്ള ബ്രോഡ്സ്റ്റോൺ വാർ മെമ്മോറിയൽ ഹാളാണ്.
സംഗീത വിരുന്നിനൊപ്പം, നൃത്ത നൃത്യങ്ങളും മിമിക്സ് പരേഡും അടക്കം പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം ആറിനാരംഭിക്കുന്ന മ്യൂസിക്കൽ നൈറ്റ് രാത്രി പത്തു വരെ നീണ്ടു നിൽക്കും.
യുകെയിലെ "മട്ടാഞ്ചേരി റസ്റ്ററന്റ്' ഒരുക്കുന്ന ഫുഡ്സ്റ്റാളും വേദിയോടനുബന്ധിച്ച് തുറന്നു പ്രവർത്തിക്കുന്നതാണ്. ഫ്ലാഷ് മ്യൂസിക്കൽ നൈറ്റിന് സ്ക്രീനിലൂടെ പശ്ചാത്തലമൊരുക്കുന്നതും നൂതന സാങ്കേതിക മികവുള്ള ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ചെയ്യുന്നതും "ഗ്രേസ് മേലോഡീസ് ഹാംപ്ഷ്യർ’ ആണ്.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ് - 07915061105, ഷിനു സിറിയക് - 07888659644, റോബിൻസ് പഴുക്കയിൽ - 07872958973.