വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോവിന്‍സ് ഉദ്ഘാടനം ചെയ്തു
ജോസ് കുമ്പിളുവേലില്‍
Wednesday, March 12, 2025 1:35 AM IST
ബെല്‍ഫാസ്റ്റ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോവിന്‍സ് ഉദ്ഘാടനം മാര്‍ച്ച് 2 ന് ബെല്‍ഫാസ്റ്റ് റോയല്‍ അവന്യൂ ഹാളില്‍ പ്രദീപ് ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂറോപ്പ് റീജൺ ചെയര്മാന് ജോളി തടത്തില്‍ ( ജര്‍മനി )ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍( ജര്‍മനി) മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്സണ്‍ മേഴ്സി തടത്തില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു .
ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍, യൂറോപ്പ് റീജൺ ട്രഷറര്‍ ഷൈബു ജോസഫ്(അയര്‍ലൻഡ് ),ഗ്ലോബല്‍ ആര്‍ട്സ് ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജണ്‍ വൈസ് പ്രസിഡന്റ് ബിജു വൈക്കം (അയര്‍ലൻഡ് )അയര്‍ലൻഡ് പ്രൊവിന്‍സ് സ്ഥാപക സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട്, അയര്‍ലൻഡ് പ്രൊവിന്‍സ് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യന്‍, ചെയര്മാന് ദീപു ശ്രീധര്‍, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ കുന്നുംപുറം, തോമസ് കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അനില്‍ പോള്‍ കൊടോപ്പറമ്പില്‍, ജോബി, സണ്ണി തോമസ് കട്ടപ്പന, സനു പടയാട്ടില്‍, സൈമണ്‍, സോജു ഈപ്പന് വര്‍ഗീസ്, അഖില്‍, ജീമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗത്വത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
പ്രദീപ് ജോസഫ് :
ഫോണ്‍ : 0044 7778 206916.