ബെൽജിയത്തിൽ നഴ്സുമാർക്ക് നിരവധി അവസരം; നിയമനം ഒഡെപെക് മുഖേന
Saturday, March 15, 2025 1:26 PM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ബെൽജിയത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 85 ഒഴിവ്. യോഗ്യത: ജിഎൻഎം/ബിഎസ്സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്/എംഎസ്സി നഴ്സിംഗ്, ഒരു വർഷ പരിചയം. ഐഇഎൽടിഎസ് പരീക്ഷയിൽ 6.0 സ്കോർ അല്ലെങ്കിൽ ഒഇടി പരീക്ഷയിൽ സി ഗ്രേഡ് നേടിയിരിക്കണം.
എംഎസി നഴ്സിംഗുകാർക്ക് ആശുപത്രികളിലും മറ്റുള്ളവർക്ക് എൽഡർലി കെയർ ഹോമുകളിലുമായിരിക്കും നിയമനം. പ്രായപരിധി: 35 തെരഞ്ഞെടുക്കുന്നവർക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം നൽകും. പരിശീലന കാലത്തു 15,000 രൂപ സ്റ്റൈപെൻഡും ലഭിക്കും. താമസം, വീസ, ടിക്കറ്റ് എന്നിവ സൗജന്യം.
ബയോഡേറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഐഇഎൽടിഎസ്/ഒഇടി സ്കോർ ഷീറ്റ് എന്നിവ മാർച്ച് 15നു മുൻപ് [email protected] എന്ന ഇമെയിലിൽ അയയ്ക്കണം.
www.odepc.kerala.gov.in