ഏലിക്കുട്ടി ലുക്കാ അന്തരിച്ചു
Tuesday, March 11, 2025 11:20 AM IST
കല്ലറ: യുകെ മലയാളിയും ഹേവാർഡ്സ് ഹീത്ത് ക്നാനായ അസോസിയേഷൻ മുൻ പ്രസിഡന്റും ഹേവാർഡ്സ് ഹീത്ത് മിസ്മാ അസോസിയേഷൻ മുൻ അഡ്വൈസറി ബോർഡ് മെമ്പറുമായ സണ്ണി ലുക്കാ കിഴക്കേ ഇടത്തിലിന്റെ മാതാവ് ഏലിക്കുട്ടി ലൂക്കാ(92) നാട്ടിൽ അന്തരിച്ചു.
കല്ലറ പെരുംതുരുത്ത് കിഴക്കേ ഇടത്തിൽ ലൂക്കയുടെ ഭാര്യയാണ് പരേത. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് വസതിയിൽ ആരംഭിച്ച് തുടർന്ന് കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ വച്ച് നടത്തപ്പെടും.
മറ്റു മക്കൾ: ലീലാമ്മ ഫിലിപ്പ്, ജോസ് ലൂക്കാ, സിസ്റ്റർ ലളിത (മദർ - സെന്റ് ജോസഫ് കോൺവെന്റ്, കിടങ്ങൂർ), സജി ലൂക്കാ (യുഎസ്എ).
മരുമക്കൾ: ഫിലിപ്പ് കളരിക്കൽ കുറുമുള്ളൂർ, റീന ജോസ് മുട്ടത്തിൽ പുന്നത്തറ, ലൈസമ്മ സണ്ണി കോയിക്കൽ ഉഴവൂർ, സിൻസി സജി വേലിക്കെട്ടേൽ ഉഴവൂർ.
ഹേവാർഡ്സ് ഹീത്ത് സീറോമലബാർ കമ്യൂണിറ്റിക്ക് വേണ്ടി റവ. ഫാ. ബിനോയ് നിലയാറ്റിങ്കൽ സണ്ണി ലൂക്കയുടെ വസതിയിലെത്തി ഒപ്പീസ് ചൊല്ലി പ്രാർഥിച്ചു.