തി​രു​വ​ന​ന്ത​പു​രം: ജോ​ര്‍​ദാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച തു​മ്പ സ്വ​ദേ​ശി തോ​മ​സ് ഗ​ബ്രി​യേ​ലി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. പു​ല​ർ​ച്ചെ 3.30ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് തോ​മ​സ് ഗ​ബ്രി​യേ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക‍​ൾ ഏ​റ്റു​വാ​ങ്ങി.

അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​ട​ക്കം നി​ര​വ​ധി പേ​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം തു​മ്പ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ഫെ​ബ്രു​വ​രി 10നാ​ണ് ജോ​ർ​ദാ​ൻ-​ഇ​സ്ര​യേ​ൽ അ​തി​ർ​ത്തി​യി​ൽ ജോ​ർ​ദാ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് തോ​മ​സ് ഗ​ബ്രി​യേ​ൽ കൊ​ല്ല​പ്പെ​ട്ട​ത്.


ജോ​ര്‍​ദാ​നി​ൽ​നി​ന്നു ഇ​സ്ര​യേ​ലി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു എ​ഡി​സ​ണ്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണു വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.