ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ ; സിഡിയു/എസ്പിഡി പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി
ജോസ് കുമ്പിളുവേലില്‍
Wednesday, March 12, 2025 3:08 AM IST
ബര്‍ലിന്‍: ജര്‍മ്മന്‍ യാഥാസ്ഥിതികരായ സിഡിയുവും മധ്യ-ഇടതുപക്ഷമായ എസ്പിഡിയും തമ്മില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. ഇതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ട് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ തയാറെടുക്കുന്നു.
ബവേറിയയുടെ സ്റേററ്റ് പ്രീമിയറും കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന് (സിഎസ്യു) നേതാവുമായ മാര്‍ക്കൂസ് സോഡര്‍, ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) ഫ്രെഡറിക് മെര്‍സ്, ജര്‍മനിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) സഹനേതാവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ലാര്‍സ് ക്ളിംഗ്ബെയ്ല് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സഖ്യസര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നുള്ള കാര്യം വ്യക്തമാക്കിയത്.
ജര്‍മനിയുടെ യാഥാസ്ഥിതിക തെരഞ്ഞെടുപ്പ് വിജയിയായ ഫ്രെഡറിക് മെര്‍സ് ഒരു ഗവണ്മെന്റ് രൂപീകരിക്കുന്നതിലേക്ക് ശനിയാഴ്ച ഒരു ചുവടുകൂടി അടുത്തു, അത് യൂറോപ്പിലെ മികച്ച സമ്പദ്വ്യവസ്ഥയെയും അതിന്റെ സായുധ സേനയെയും വന്‍തോതില്‍ പുതിയ ചെലവുകള്‍ ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മനി അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് ഇരുപക്ഷത്തിനും ബോധമുണ്ടെന്നും എല്ലാറ്റിനുമുപരിയായി അന്താരാഷ്ട്ര സാഹചര്യം, മാത്രമല്ല യൂറോപ്യന്‍ യൂണിയനിലും യൂറോപ്പ് മുഴുവന്‍ നേരിടുന്ന വെല്ലുവിളികളും എന്നും മെര്‍സ് പറഞ്ഞു.
ക്രമരഹിതമായ കുടിയേറ്റത്തിനെതിരായ കടുത്ത പുതിയ നടപടികള്‍ ഇരുപക്ഷവും അംഗീകരിച്ചതായി മെര്‍സ് പറഞ്ഞപ്പോള്‍, മണിക്കൂറിന് 15~യൂറോ മിനിമം വേതനവും സ്ഥിരമായ പെന്‍ഷനും പോലുള്ള പ്രധാന ആവശ്യങ്ങളില്‍ തന്റെ പാര്‍ട്ടി ഉറപ്പു നല്‍കിയതായി എസ്പിഡിയുടെ ലാര്‍സ് ക്ളിംഗ്ബെയില്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ ഏപ്രില്‍ പകുതിയോടെ അധികാരത്തില്‍ കൊണ്ടുവരാനാണ് പദ്ധതി. അതിമോഹവും ചെലവേറിയതുമായ പദ്ധതികള്‍ വലിയ തോതിലുള്ള കടം ഏറ്റെടുക്കാനുള്ള ജര്‍മ്മനിയുടെ ചരിത്രപരമായ വിമുഖത ഒഴിവാക്കുകയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ പ്രതിരോധത്തില്‍ നിക്ഷേപിക്കുകയും ചെയ്യും.
15 വര്‍ക്കിംഗ് ഗ്രൂപ്പുകളായി വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന സഖ്യ ചര്‍ച്ചകളില്‍ പല വിഷയങ്ങളിലും പ്രശ്നമുണ്ടാക്കിയേക്കാം, എന്നാലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കും തല്ലാറെടുക്കുകയാണ്.പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചത് പലതും മാറ്റിയെഴുതപ്പെടുകയാണ്.