വിയന്ന മലയാളി അസോസിയേഷൻ പുതുവത്സര ആഘോഷവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു
ജോബി ആന്റണി
Wednesday, March 19, 2025 6:26 AM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് സുനീഷ് മുണ്ടിയാനിക്കൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഫാ. തോമസ് കൊച്ചുചിറ മുഖ്യാതിഥിയായി പങ്കെടുത്തു.
2025-26 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസർ പോൾ മാളിയേക്കലിന്റെ നേതൃത്വത്തിൽ നടന്നു. തെരഞ്ഞെടുപ്പിൽ ജോർജ് ഞൊണ്ടിമാക്കൽ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സണ്ണി മണിയഞ്ചിറ, ജനറൽ സെക്രട്ടറി ജെയിംസ് വടക്കേച്ചിറ, ജോയിന്റ് സെക്രട്ടറി ഫെബിൻ തട്ടിൽ, ട്രഷറർ അരുൺ മാത്യു, ആർട്സ് ക്ലബ് സെക്രട്ടറി ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, സ്പോർട്സ് ക്ലബ് സെക്രട്ടറി സിറിയക് തോമസ് വെട്ടുകാട്ടേൽ, പിആർഒ ജോസ് തോമസ് നിലവൂർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
കമ്മിറ്റി അംഗങ്ങളായി ഷാന്റിമോൾ കുറുംതൊട്ടിക്കൽ, വർഗീസ് വിതയത്തിൽ, ജെബു ജേക്കബ്, പ്രിൻസ് സാബു, പാട്രിക് കിഴക്കേക്കര, ഫിലോമിന നിലവൂർ, സോജറ്റ് ജോർജ് എന്നിവരും യൂത്ത് കമ്മിറ്റിയിലേക്ക് നിഖിൽ ജോൺ, മിലൻ സെബാസ്റ്റ്യൻ, എഡ്വിൻ മുണ്ടിയാനിക്കൽ, ഗ്ലോറിയ കുന്നേക്കാടൻ, ജീന സ്രാമ്പിക്കൽ, നേഹ ജോർജ്, ആൽബർട്ട് നിലവൂർ, ജോനാഥൻ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
2025-26 വർഷത്തിൽ വിപുലമായ പരിപാടികൾക്കും ആഘോഷങ്ങൾക്കും നേതൃത്വം നൽകുമെന്ന് പുതിയ പ്രസിഡന്റ് ജോർജ് ഞൊണ്ടിമാക്കൽ അറിയിച്ചു. അസോസിയേഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും മുഖ്യാതിഥികൾക്കും സദസിനും ജനറൽ സെക്ര സോണി ചേന്നങ്കര നന്ദി രേഖപ്പെടുത്തി.