രാജു അരുണാശേരിൽ അന്തരിച്ചു
Monday, March 10, 2025 12:54 PM IST
കോട്ടയം: കടുത്തുരുത്തിയിലെ സാമൂഹിക, രാഷ്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന രാജു അരുണാശേരിൽ(60) നാട്ടിൽ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ചൊവാഴ്ച രാവിലെ ഒന്പതിന് കടുത്തുരുത്തി അരുണാശേരിയിലുള്ള വസതിയിൽ ആരംഭിച്ച് തുടർന്ന് മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാപള്ളിയിൽ വച്ച് നടത്തും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറായിരുന്ന റീന രാജുവാണ് (വൈക്കം പൂതവേലിൽ കുടുംബാംഗം) ഭാര്യ. മക്കൾ: കുര്യാക്കോസ് രാജു (ഓസ്ട്രേലിയ), റിയ രാജു (ഷെഫീൽഡ് - യുകെ), റീബ രാജു (കോൺവാൾ - യുകെ), മരുമകൾ: ടിൻസി (ഓസ്ട്രേലിയ).