കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ പുരസ്കാരം ജെസി ജയകൃഷ്ണന്
ജോസഫ് ജോണ്‍ കാല്‍ഗറി
Monday, March 17, 2025 2:46 PM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസ് ഏർപ്പെടുത്തിയ മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് എഡ്മിന്റൺ സ്വദേശി ജെസി ജയകൃഷ്ണന് ലഭിച്ചു. ജെസിയുടെ നൊഷ്ടാൾജിയ എന്ന കവിതയ്ക്കാണ് അവാർഡ്.
മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ കമ്മിറ്റിയാണ് അമേരിക്കയിലെയും കാനഡയിലെയും നിരവധിയായ കവിതകളിൽ നിന്നും നൊഷ്ടാൾജിയ തെരഞ്ഞെടുത്തത്.
കാനഡയിലെ പുതുതലമുറ കുടിയേറ്റക്കാരുടെ സൃഷ്ടികൾ അവാർഡിന് അർഹമാകുന്നത് പുതിയ എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്. കാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഈ മാസം എട്ടിന് ഡാളസിൽ നടന്ന ചടങ്ങിൽ വച്ച് സമ്മാനിച്ചു.
മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജെസി, 14 വർഷമായി കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മിന്റണിൽ താമസിക്കുന്നു. ഭർത്താവ് ജയകൃഷ്ണൻ. മക്കൾ നിവേദിത, ആദിത്യ.
യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജെസിയുടെ കവിതകൾ സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.