നോർത്ത് ടെക്സസിൽ സഹൂർ ഫെസ്റ്റ്
ഏബ്രഹാം തോമസ്
Friday, March 14, 2025 4:23 PM IST
ടെക്സസ്: നോർത്ത് ടെക്സസിലെ ലൂയിസ്വിലിൽ ശനിയാഴ്ച രാത്രി ഒന്പത് മുതൽ പുലർച്ചെ നാലു വരെ ഡിഇഡബ്ല്യു ഇവന്റ് സെന്ററിൽ (2401 സൗത്ത് സ്റ്റമോൺസ് ഫ്രീവേ, സൂട്ട് 2414) സഹൂർ ഫെസ്റ്റ് 2025 നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഡിഎച്ച്ആർആറും ഡിഡി ഇൻഡോർ ആൻഡ് ഔട്ഡോർ ഇവന്റും ചേർന്ന് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ ജ്വല്ലറി, ക്ലോത്തിംഗ്, ഈദ് ഗിഫ്റ്റുകൾ, ഹെന്ന സ്റ്റാളുകൾ, കാർ ആരാധകരുടെ കാർ മീറ്റ് അപ്പും പ്രദർശനവും ഉണ്ടായിരിക്കും.
ലൂയിസ്വിലിലെ വിസ്റ്റ മാളിന്റെ എൻട്രൻസ്2വിലുടെയാണ് പ്രവേശനം. പാർക്കിംഗ് ദിലിആർടിസിനു സമീപവും. വർണ പ്രപഞ്ചം മാറ്റുകൂട്ടുന്ന ഇവന്റ് വ്യത്യസ്തമായ ഇൻഡോർ, ഔട്ഡോർ അനുഭവമായിരിക്കും എന്ന് സംഘാടകർ മെഹ്ഷിദ് നഹീദും-2146093490, അലീഷ ഫോക്സും അറിയിച്ചു.