ഡാ​ളസ്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ആ​ദ്യ​മാ​യി ല​യ​ണ്‍​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് കേ​ര​ള​ത്തി​ല്‍ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ല​യ​ള​വി​ല്‍ അ​ൻ​പ​തു ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ വ്യ​വ​സാ​യി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റു​മാ​യ ജൂ​ഡി ജോ​സ് അ​ദ്യ ചെ​ക്ക് ല​യ​ണ്‍​സ് ക്ല​ബ് കൊ​ച്ചി​ന്‍ ഡി​സ​ട്രി​ക്ട്(318​സി) ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ക്യാ​പ്റ്റ​ന്‍ ബി​നു വ​ര്‍​ഗീ​സി​നു കൈ​മാ​റി.

കൊ​ച്ചി​ന്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍ററിൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ ഡി​സ്ട്രി​ക്റ്റ് ഗ​വ​ര്‍​ണ​റാ​യ അ​ഡ്വ. വി. ​അ​മ​ര​നാ​ഥ്, ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡെ​ക്സ്റ്റ​ര്‍ ഫെ​രേ​ര, ഫോ​മാ സ​തേ​ണ്‍ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു ലോ​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


വി​ക​ലാം​ഗ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, പാ​വ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ഹം​ഗ​ര്‍ പ്രോ​ജ​ക്ട്, ഐ ​സ​ര്‍​ജ​റി സ​ഹാ​യ​പ​ദ്ധ​തി, ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ സ​ഹാ​യം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ സ​ഹ​ക​രി​ക്കു​ന്ന​ത്.

ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നി​സ്വാ​ര്‍​ഥ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​കീ​ര്‍​ത്തി​ച്ച അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജൂ​ഡി ജോ​സ് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തോ​ടെ കേ​ര​ള​ത്തി​ല്‍ ജീ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി ല​യ​ണ്‍​സ് ക്ല​ബു​മാ​യി കു​ടു​ത​ല്‍ പ​ദ്ധ​തി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നു പ​റ​ഞ്ഞു.