ഷിക്കാഗോയിൽ പത്താം നിലയിൽ നിന്ന് വീണ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
പി.പി. ചെറിയാൻ
Monday, March 17, 2025 3:55 PM IST
ഷിക്കാഗോ: സൗത്ത് സൈഡ് അപ്പാർട്മെന്റിലെ പത്താം നിലയിൽ നിന്ന് വീണ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ കുട്ടിയെ നിലവിൽ കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.