ഹൂ​സ്റ്റ​ൺ: മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി ഹൂ​സ്റ്റ​ണി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോലീ​ത്ത​ക്ക് ഹൂ​സ്റ്റ​ണി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. മേ​യ് 11ന് ​പെ​യ​ർ​ലാ​ൻ​ഡി​ലു​ള്ള ട്രി​നി​റ്റി മാ​ർ​ത്തോ​മ പാ​ർ​സ​നേ​ജി​ൽ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും കൈ​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മെ​ത്രാ​പോ​ലീ​ത്ത​യെ സ്വീ​ക​രി​ച്ചു.

മേ​യ് 16ന് ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​രാ​ധ​ന​യോ​ട​നു​ബ​ന്ധി​ച്ചു 10 കു​ട്ടി​ക​ൾ മെ​ത്രാ​പ്പൊ​ലീ​ത്ത​യി​ൽ നി​ന്നും ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ക്കും. വി​കാ​രി റ​വ. സാം ​കെ. ഈ​ശോ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജീ​വ​ൻ ജോ​ൺ. റ​വ. ഉ​മ്മ​ൻ ശാ​മു​വേ​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.




ഇ​പ്പോ​ഴു​ള്ള ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മ​വും ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത നി​ർ​വ​ഹി​ക്കും. ട്രി​നി​റ്റി ഇ​ട​വ​ക​യു​ടെ വ​ലി​യ നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കും തി​രു​മേ​നി നേ​ത്ര​ത്വം ന​ൽ​കി വ​രു​ന്നു.

മേയ് 14ന് ​വൈ​കു​ന്നേ​രം ഏഴിന് ​ഹൂ​സ്റ്റ​ൺ സെന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലും 15ന് ​വൈ​കു​ന്നേ​രം ആറിന് ​ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും.