ബിലീവേഴ്സ് ബൈബിൾ ചാപ്പലിന് ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ
പി.പി. ചെറിയാൻ
Saturday, March 15, 2025 7:14 AM IST
കാരോൾട്ടൻ (ഡാളസ്): ബിലീവേഴ്സ് ബൈബിൾ ചാപ്പൽ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിൾപഠന ക്ലാസുകൾ ആരംഭിക്കുന്നു. 2025 ഏപ്രിൽ നാല് മുതൽ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30 മുതൽ 8.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഡാളസ് തിയോളജിക്കൽ സെമിനാരി ഉൾപ്പെടെയുള്ള വേദപഠന ശാലകളിൽ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപിന് നേതൃത്വം നൽകുന്നത്. ചായയും ചുടു കാപ്പിയും മലയാളം പാട്ടുകളും ഒരു തനി നാടൻ കൂട്ടായ്മയുടെ അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.സഭാ/മത വ്യത്യാസം ഇല്ലാതെ ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.
മാതാപിതാക്കൾക്കൊപ്പം വരുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക ചൈൽഡ് കെയറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കരോൾട്ടനിലുള്ള റോസ് മെയ്ഡ് റീക്രീയേഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.
ബൈബിൾപഠന ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജിംസ് മാമൻ - 9366769327, ജെറി മോടിയിൽ - 8177346991 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.