എം.എൻ.സി. നായരുടെ നിര്യാണത്തിൽ നായർ അസോസിയേഷൻ അനുശോചിച്ചു
സതീശൻ നായർ
Saturday, March 15, 2025 5:15 PM IST
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായിരുന്ന എം.എൻ.സി. നായരുടെ നിര്യാണത്തിൽ അസോസിയേഷൻ അതിയായ ദുഃഖം രേഖപ്പെടുത്തി.
പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അധ്യക്ഷതയിൽ നടന്ന അനുശോചന മീറ്റിംഗിൽ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത് അനുശോചനം അറിയിച്ചു.
എം.എൻ.സി. നായരുടെ വേർപാടിൽ അതിയായി ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്റ് അരവിന്ദ് പിള്ള പറഞ്ഞു.
അദ്ദേഹത്തോടൊപ്പം അമേരിക്കയിലും നാട്ടിലും പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിട്ടുള്ള പ്രസന്നൻ പിള്ള അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെ സ്മരിക്കുകയും വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ നേതൃത്വപാടവവും ജനസമ്പർക്കവും ഒരുപടി മുന്നിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും സതീശൻ നായർ പറഞ്ഞു.
സുരേഷ്നായർ, മിനിസോട്ട, രാജ്നായർ, ദീപക്നായർ, വിജി നായർ, ജിതേന്ദ്ര കൈമൾ, സുനിത നായർ, പ്രസാദ് പിള്ള, നവീൻ ബാലകൃഷ്ണൻ, വരുൺനായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.