ഫോർട്ട്വർത്തിൽ വെടിവയ്പ്; രണ്ട് മരണം
പി.പി. ചെറിയാൻ
Monday, March 17, 2025 4:15 PM IST
ടെക്സസ്: ഫോർട്ട്വർത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ലിസ്ബൺ സ്ട്രീറ്റിന് സമീപമാണ് സംഭവം നടന്നത്.
പാരമെഡിക്കുകൾ എത്തിയാണ് ഗുരുതരാവസ്ഥയിലുള്ള വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.