ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ ശനിയാഴ്ച
രാജൂ തരകൻ
Saturday, March 15, 2025 1:42 PM IST
ഡാളസ്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ ശനിയാഴ്ച രാവിലെ പത്തിന് (യുഎസ് സെൻട്രൽ സമയം) ആരംഭിക്കും. ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തനം എങ്ങനെ മാറുന്നുവെന്ന് സംസാരിക്കാൻ പ്രമുഖ പത്രപ്രവർത്തകരും മാധ്യമ വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും.
മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണൻ, എസ്. അജീഷ് അത്തോളി (ജീവൻ ടിവി), ഡോ. എബി പി. ജോയ് (മാതൃഭൂമി), കെ.പി. സജീവൻ (കേരള കൗമുദി) എന്നിവർ പാനലിസ്റ്റുകൾ ആകും.
പട്രീഷ്യ ഉമാശങ്കർ മോഡറേറ്റർ ആകുന്ന ചർച്ചയിൽ അമേരിക്കയിലും ഇന്ത്യയിലും കാനഡയിലും ഉള്ളവർ പങ്കെടുക്കും. പത്രപ്രവർത്തനത്തിന്റെ ശക്തി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം പത്രപ്രവർത്തനത്തിൽ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
ഇന്ന് പത്രപ്രവർത്തനം നേരിടുന്ന ബുദ്ധിമുട്ടുകളെയും അവസരങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം.
ഇൻഡോ - അമേരിക്കൻ പ്രസ് ക്ലബ് മാധ്യമ മികവ് വളർത്തുന്നതിനും ആഗോളതലത്തിൽ പത്രപ്രവർത്തകരെ ശാക്തീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.
സൂം മീറ്റിംഗ് ഐഡി: 788 5013 2605, പാസ്കോഡ്: 654321.
കൂടുതൽ വിവരങ്ങൾക്ക്: ജോജി വർഗീസ് (പ്രസിഡന്റ്) - 972 897 7093, ലിസമ്മ സേവ്യർ (സെക്രട്ടറി) -817 657 4427.