ഓ​സ്റ്റി​ൻ: നോ​ർ​ത്ത് ഓ​സ്റ്റി​നി​ൽ 17 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ സോ​ളോ​മു​ൻ വാ​ൽ​ഡെ​കീ​ൽ - അ​രാ​യെ(37) എ​ന്ന ട്ര​ക്ക് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്തു​ള്ള ഐ-35​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ട്ര​ക്ക് ഡ്രൈ​വ​ർ ഓ​ടി​ച്ച വാ​ഹ​നം മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.


പ​രി​ശോ​ധ​ന‌​യി​ൽ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​യാ​ൾ ട്രാ​വി​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.