കോട്ടയം ക്ലബ് ഹൂസ്റ്റണിന് പുതു നേതൃത്വം
Saturday, March 15, 2025 6:36 AM IST
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇൻചാർജ് ബിബിൻ കൊടുവത്ത്, ചെയർമാൻ ബാബു ചാക്കോ, വൈസ് പ്രസിഡന്റ് ജയേഷ് ജോസ്, ജനറൽ സെക്രട്ടറി ഷിബു കെ മാണി, ജോയന്റ് സെക്രട്ടറി ബിജു ശിവൻ, ട്രഷറർ അജി കോര, ഇന്റേണൽ ഓഡിറ്റർ മാത്യു കുര്യാക്കോസ്. ബോർഡ് അംഗങ്ങളായി സുഗു ഫിലിപ്പ്, സുജി ജോൺ, ജൂബി തോമസ്, എബ്രഹാം കുര്യാക്കോസ്, ബിജോയ് തോമസ് എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇലക്ഷൻ ഓഫിസർമാരായി മാർട്ടിൻ ജോൺ, കുര്യൻ പന്നാപ്പാറ എന്നിവരെ തിരഞ്ഞെടുത്തു. കോട്ടയം ക്ലബ് ജോയിന്റ് ട്രഷറർ ആയി പ്രവർത്തിച്ച മാത്യു പന്നാപ്പാറയുടെ വിയോഗത്തിൽ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
കോട്ടയം ജില്ലയിൽ നിന്നുള്ള പ്രവാസികളെ ഏകോപിപ്പിച്ച് 2010 ൽ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കോട്ടയം ക്ലബ് ഹൂസ്റ്റൺ ആരംഭിച്ചു. തുടർച്ചയായ 15 വർഷമായി ഒന്നിച്ചുള്ള സംഗമങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, പൊതുജനസാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു. ആദ്യ കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരം ഡിബിഎ റജിസ്ട്രേഷൻ പുതുക്കുകയും, നോൺപ്രോഫിറ്റ് ഓർഗനൈസഷൻ ആയി റജിസ്റ്റർ ചെയ്തു.