സംഗീത പര്യടനവുമായി ഷാന്‍ റഹ്മാനും സംഘവും അമേരിക്കയിലേക്ക്
Friday, March 14, 2025 5:20 PM IST
ഫിലഡൽഫിയ: സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കന്‍ പര്യടനത്തിന്. ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെസിഎസ് പ്രൊഡക്ഷൻസ് ആണ് ഷാൻ റഹ്മാനും സംഘത്തിനും അമേരിക്കയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനായി അവസരം ഒരുക്കുന്നത്.

ഗായകരായ കെ.എസ്. ഹരിശങ്കർ, സയനോര, നിത്യ മാമ്മൻ, മിഥുൻ ജയരാജ്, നിരഞ്ജന സുരേഷ് എന്നിവരും, വാദ്യകലാകാരന്മാരായ ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ ടി. ജോസ്, നഖീബ് നെവിൽ, ജോർജ്, ജെറി ബെൻസിയർ എന്നിവർ അടങ്ങുന്ന സംഘമാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഗീത പരിപാടികൾക്കായി എത്തുന്നത്.
ജെസിഎസ് പ്രൊഡക്ഷൻ ഭാരവാഹികളായ സന്തോഷ് എബ്രഹാം, മിലി ഫിലിപ്പ്, മഞ്ജു എൽദോ എന്നിവരാണ് ഈ സംഗീത പര്യടനത്തിന്റെ സ്പോൺസർമാർ.