അബുദാബി മാർത്തോമ്മാ യുവജന സഖ്യത്തിന് അവാർഡ്
Tuesday, September 24, 2024 10:22 AM IST
അനിൽ സി.ഇടിക്കുള
അബുദാബി: കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യത്തിന്‍റെ 2023-24 പ്രവർത്തന വർഷത്തെ ബാഹ്യ കേരള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം തെരഞ്ഞെടുക്കപ്പെട്ടു.

ആഗോള മാർത്തോമ്മാ സഭയിലെ ഏറ്റവും മികച്ച ശാഖയായും തുടർന്ന് ബാഹ്യ കേരളത്തിലെ മികച്ച ശാഖയായും അബുദാബി യുവജന സഖ്യം തെരഞ്ഞെടുക്കപ്പെടുന്നത്‌ 12-ാം തവണയാണ്.

പ്രവർത്തന വർഷത്തെ യുവജനസഖ്യം പ്രവർത്തനങ്ങൾക്ക് പ്രസിഡന്‍റ് റവ. ജിജു ജോസഫ്, വൈസ് പ്രസിഡന്‍റുമാരായ റവ. അജിത്ത് ഈപ്പൻ തോമസ്, രെഞ്ചു വർഗീസ്, സഖ്യം സെക്രട്ടറി അനിൽ ബേബി, ട്രസ്റ്റി അജു ജെയിംസ്, ജോയിന്‍റ് സെക്രട്ടറി മീനു രാജൻ, അക്കൗണ്ടന്‍റ് സിസിൻ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്.


അടൂർ മാർത്തോമ്മാ യൂത്ത് സെന്‍ററിൽ നടന്ന 88-ാമത് മാർത്തോമ്മാ യുവജന സഖ്യം പ്രതിനിധി സമ്മേളനത്തിൽ യുവജനസഖ്യം പ്രസിഡന്‍റ് റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്തയിൽ നിന്നും സഖ്യാംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.