കു​വൈ​​റ്റിൽ മ​ല​യാ​ളി​ക്ക് എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റു
Saturday, September 21, 2024 9:53 AM IST
കു​വൈ​​റ്റ് സി​റ്റി: കു​വൈ​​റ്റിൽ മ​ല​യാ​ളി​ക്ക് എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റു. ച​ങ്ങ​നാ​ശേ​രി ആ​ര​മ​ല​ക്കു​ന്ന് സ്വ​ദേ​ശി ഫാ​സി​ല്‍ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നാ​ണ് വെ​ടി​യേ​റ്റ​ത്. കു​വൈ​​റ്റി​ലെ മ​ഹ്ബൂ​ല​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സ്‌​കൂ​ട്ട​റി​ല്‍ ക​യ​റു​ന്ന​തി​നി​ടെ വെ​ടി​യൊ​ച്ച കേ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ശ​രീ​ര​ത്തി​ൽ ര​ക്തം ക​ണ്ട​ത്.


ഇ​ട​ത് വ​ശ​ത്ത് തോ​ളി​നും നെ​ഞ്ചി​നു​മി​ട​യി​ല്‍ ആ​ണ് വെ​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി ശ​രീ​ര​ത്തി​ൽ ത​റ​ച്ച പെ​ല്ല​റ്റ് നീ​ക്കം​ചെ​യ്തു. പോ​ലീ​സ് ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.