ബൈബിൾ കെെയെഴുത്തിന് സജി മൂപ്പിരേത്ത് യോഹന്നാനെ ആദരിച്ചു
Tuesday, September 24, 2024 12:33 PM IST
അനില്‍ സി. ഇടിക്കുള
സൗദി: ജിദ്ദയിൽ പ്രവാസിയായ ബ്രദർ സജി മൂപ്പിരേത്ത് യോഹന്നാൻ വേദ പുസ്തകം മുഴുവൻ കെെയെഴുത്തായി എഴുതിയതിന് ഡോ. സുശീൽ മാത്യു (ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ്‌ സുപ്രണ്ട്) ഫലകവും പ്രശംസാ പത്രവും നൽകി ആദരിച്ചു.

കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് എഴുതി തുടങ്ങിയ ബൈബിൾ ഈ വർഷം ജൂലൈ 14നാണ് എഴുതി പൂർത്തീകരിച്ചത്. 438 പേജുകൾ പുതിയ നിയമവും 1478 പേജുകൾ പഴയ നിയമവുമായി 1916 പേജുകളിൽ 40 പേനകൾ ഉപയോഗിച്ചാണ് ബൈബിൾ എഴുതി തീർത്തത്.



ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള ഓഡിയോ റിക്കാർഡിംഗും പൂർത്തിയാക്കിയ സജി 32 വർഷങ്ങളായി ജിദ്ദയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

ജിദ്ദ എബനേസർ ഫെല്ലോഷിപ്പ് സഭാംഗവും നരിക്കൽ മൂപ്പിരേത്ത് കുടുംബാഗവും അസംബ്ലീസ് ഓഫ് ഗോഡ് നരിക്കൽ സഭാ വിശ്വാസിയുമാണ്. ഭാര്യ മിനി സജി. മക്കൾ. ഹെലൻ, ജോൺ, ജോയൽ.