കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി
Friday, September 27, 2024 12:18 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 - 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഈ ​മാ​സം ആ​ദ്യം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലെ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ എ​ന്‍​ജി​ഒ ആ​സ്ഥാ​ന​ത്തെ ടി. ​കെ. ബാ​ല​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​മ​ന്‍റോ​യും കാ​ഷ്‌ അ​വാ​ര്‍​ഡും പി.​പി. ദി​വ്യ വി​ത​ര​ണം ചെ​യ്തു.

കേ​ളി മു​ന്‍ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി‌​യം​ഗം സു​ധാ​ക​ര​ന്‍ ക​ല്യാ​ശേ​രി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ മു​ൻ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി‌​യം​ഗം സ​ജീ​വ​ന്‍ ചൊ​വ്വ അ​ധ്യ​ക്ഷ​നാ​യി.



പ്ര​വാ​സി സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി‌​യം​ഗം സു​കു​മാ​ര​ന്‍, പ്ര​വാ​സി സം​ഘം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി‌​യം​ഗം പ്ര​ഭാ​ക​ര​ന്‍ മാ​സ്റ്റ​ര്‍, കേ​ളി മു​ന്‍ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി‌​യം​ഗം കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 22 കു​ട്ടി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്. ഇ​തി​ൽ 12 കു​ട്ടി​ക​ള്‍ പ്ല​സ്ടു വി​ജ​യി​ച്ച​വ​രും 10 കു​ട്ടി​ക​ള്‍ പ​ത്താം​ക്ലാ​സ് വി​ജ​യി​ച്ച​വ​രു​മാ​ണ്.

റി​യാ​ദി​ലെ സ്കൂ​ളി​ൽ നി​ന്നു​ള്ള 14 കു​ട്ടി​ക​ളും കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നൊ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 226 കു​ട്ടി​ക​ളു​മ​ട​ക്കം 240 കു​ട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

സ​മാ​പ​ന ച​ട​ങ്ങി​ന് കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും മു​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ശ്രീ​കാ​ന്ത് ചെ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും മു​ൻ​കാ​ല കേ​ളി പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.