സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്
Thursday, September 26, 2024 5:20 PM IST
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട. അ​ധ്യാ​പ​ക​നു സൗ​ദി കോ​ട​തി 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 2022 ജൂ​ണി​ൽ അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം വി​ധി​ച്ച വ​ധ​ശി​ക്ഷ ര​ണ്ടു മാ​സം മു​ന്പു റ​ദ്ദാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട് അ​പ്പീ​ൽ കോ​ട​തി ദീ​ർ​ഘ​കാ​ല ത​ട​വു​ശി​ക്ഷ വി​ധി​ച്ച​താ​യി ബ്രി​ട്ട​നി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു എ​ന്നാ​രോ​പി​ച്ച് തീ​വ്ര​വാ​ദ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.


ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ന് ഒ​ന്പ​തു ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പ​റ​യു​ന്നു.