ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി
Wednesday, September 25, 2024 9:56 AM IST
റി​യാ​ദ്: ഉം​റ വീ​സ​യു​ടെ മ​റ​വി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള യാ​ച​ക​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നെ​തി​രേ സൗ​ദി അ​റേ​ബ്യ രം​ഗ​ത്ത്. ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ യാ​ച​ക​ർ എ​ത്തു​ന്ന​തു ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യം പാ​ക് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​തു പാ​ക്കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സൗ​ദി സ​ർ​ക്കാ​ർ പാ​ക് മ​ത​കാ​ര്യ​വ​കു​പ്പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തെ​ത്തു​ട​ർ​ന്ന് പ്ര​ത്യേ​ക ഉം​റ ആ​ക്‌​ട് കൊ​ണ്ടു​വ​രാ​ൻ പാ​ക് മ​ത​കാ​ര്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.


ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മ​മാ​ണി​ത്. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ സൗ​ദി​യി​ലേ​ക്ക് യാ​ച​ക​ർ പോ​കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് മ​ത​കാ​ര്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ച​ക​രെ ക​യ​റ്റി​വി​ടു​ന്ന മാ​ഫി​യ​യ്ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൗ​ദി സ്ഥാ​ന​പ​തി ന​വാ​സ് ബി​ൻ സെ​യ്ദ് അ​ഹ​മ്മ​ദ് അ​ൽ മാ​ൽ​ക്കി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌വി ഉ​റ​പ്പു​ന​ൽ​കി.